Quantcast
Channel: muslimpath
Viewing all articles
Browse latest Browse all 12

സ്വര്‍ഗാര്‍ഹരായ സ്വഹാബികള്‍ (1)

$
0
0

സ്വര്‍ഗാര്‍ഹരായ സ്വഹാബികള്‍ (1)

അബൂബക്ര്‍ (റ)
മക്കയുടെ വഴിയോരങ്ങളില്‍ അങ്ങിങ്ങായി ഒരു ആള്‍കൂട്ടം,എല്ലാവരും കിതച്ച് സംസാരിക്കുകയാണ്. ഇനി എന്ത് ചെയ്യും. അവരുടെ മനസ്സില്‍ വിദ്വേഷത്തിന്‍റെ ഉമി നീറിപ്പുകയുകയാണ് .സൂര്യനെക്കാള്‍ ചൂടുണ്ട് അവരുടെ ഹൃദയത്തിന്.ദിവസങ്ങള്‍ കഴിയും തോറും ആള്‍ കൂട്ടം വര്‍ദ്ധിക്കുന്നു,ചര്‍ച്ച ചൂടേറുന്നു.ആയിടക്കാണ് ഒരിക്കല്‍ അബൂബക്ര്‍ (റ) ആ ആള്‍കൂട്ടത്തിലേക്ക് കടന്ന് വരുന്നത്. ഖുറൈശീ പ്രധാനികളായ അബൂജഹ് ല്‍, ഉത്ബത്ത് എന്നിവരുടെ നേത്രത്തിലാണ് അവിടെ സംഗമിച്ചിരുക്കുന്നത്. അവര്‍ക്കിടയില്‍ ഗണ്യമായ സ്ഥാനമുണ്ട് സ്വിദ്ധീഖിന്. നിലപാടുകളിലെ കാര്‍കശ്യത പെരുമാറ്റത്തിലെ വശ്യത, നേതൃമഹിമ തുടങ്ങിയ ഗുണങ്ങളാല്‍ അവര്‍ക്കിടയിലെ ചര്‍ച്ചകളുടെ അദ്ധ്യക്ഷനാണ് കടന്ന് വന്നിരിക്കുന്നത്. സ്വീദ്ധീഖ് അവരുടെ മുഖത്തില്‍ നിന്നും കാര്യങ്ങള്‍ വായിച്ചെടുത്ത് ചോദിച്ചു. നിങ്ങളെ കാര്യമായി എന്തോ അലട്ടുന്നുണ്ടല്ലോ. അവര്‍ പറഞ്ഞു അതെ വലിയ വിപത്ത് ഞങ്ങള്‍ കേള്‍ക്കുന്നു. അബൂത്വാലിബിന്‍റെ ചെറുക്കന്‍ നബിയാണെന്ന് വാദിക്കുന്നു. നീ ഉണ്ടായത് കൊണ്ടാണ് ഞങ്ങള്‍ ഒതുങ്ങി നില്‍ക്കുന്നത്. കാര്യങ്ങള്‍ ഇനി നിന്‍റെ നിയന്ത്രണത്തിലാണ്. അവര്‍ അമര്‍ഷം അറിയിച്ചു. സ്വിദ്ധീഖ്(റ) അവരെ ആശ്വസിപ്പിച്ച് രംഗം ശാന്തമാക്കി. നേരെ ഖദീജ (റ) യുടെ വീട്ടിലേക്ക് പുറപ്പെട്ടു. കതക് മുട്ടി. റസൂല്‍ വന്ന് നില്‍ക്കുന്നു. അബൂബക്ര്‍(റ) ചോദിച്ചു പൂര്‍വ്വികരുടെ മതം വലിച്ചെറിയുന്നതായി കേള്‍ക്കെുന്നല്ലോ. റസൂല്‍ പറഞ്ഞു. അതെ ഞാന്‍ സര്‍വ്വരിലേക്കുമുള്ള അള്ളാഹുവിന്‍റെ ദൂതനാണ്. നീ എന്നില്‍ വിശ്വസിക്കണം.എന്താണ് തെളിവ്. അബൂബക്ര്‍ തിരിച്ച് ചോദിച്ചു. നീ യമനില്‍ കണ്ട പണ്ഡിതനില്ലേ. അയാള്‍ പറഞ്ഞത് മറന്നോ. ഏത് പണ്ഡിതന്‍ അബൂബക്ര്‍ (റ) തിരിച്ച് ചോദിച്ചു നിനക്ക പദ്യങ്ങള്‍ പഠിപ്പിച്ചു തന്ന പണ്ഡിതന്‍. ഓ എന്‍റെ കരളേ ഇതാര് പറഞ്ഞ്ത തന്നു. അബൂബക്ര്‍ (റ) സ്തബ്ധനായി. എനിക്ക് മുമ്പ് ധാരാളം ദൂതന്‍മാരെ നിയോഗിച്ച സര്‍വ്വാധികാരി എന്ന് റസൂല്‍ പ്രതികരിച്ചു. അണഞ്ഞ് കൂട്ടി പിടിച്ച് ഉമ്മ വെച്ചു. അബൂബക്ര്‍ (റ) വിശ്വാസിയായി.അബൂബക്റിനെ ചുറ്റിപറ്റി ധാരാളം സ്നേഹജനങ്ങളും ഇസ്ലാം ആശ്ലേഷിച്ചു. തിരു റസൂല്‍ (സ്വ) പറഞ്ഞു. ചാഞ്ചല്ല്യമില്ലാതെ സംശയ ലേശമന്യേ വിശ്വാസിയാകാന്‍ കഴിഞ്ഞത് അബൂബക്റിന് മാത്രമാണ്. പിന്നീടങ്ങോട്ട് ഈ സഹചാരി ചെയ്ത് തീര്‍ത്തത് വിസ്മയത്തോടെ മാത്രമേ നമുക്ക് പറയാനൊക്കൂ. നമ്മളൊന്നിച്ചുറച്ചാലും എത്തിപ്പിടിക്കാനാകാത്ത അകലത്തിലാണ് സ്വിദ്ധീഖ് (റ). അബൂബക്ര്‍ എന്ന പേര് വീണത് പ്രഥമ വിശ്വാസിയായതിനാലാണ്. അതീഖ് എന്ന സ്ഥാനപ്പേരുണ്ട്.മുഖലാവണ്യം,നരകമോചിതന്‍ എന്നെല്ലാം അതിനര്‍ത്ഥമുണ്ട്. പിതാവ് ഉസ്മാന്‍, മാതാവ് സല്‍മ രണ്ട് പേരും വിശ്വാസികളാണ്. തന്‍റെ ഉപ്പക്കും ഉമ്മക്കും പുറമെ പേരമക്കളും സ്വഹാബികളാകുക എന്ന ബഹുമതി അബൂബക്റിനെ അന്യനാക്കുന്നു. മഹാന്‍റെ യഥാര്‍ത്ഥ നാമം അബ്ദുല്ലാഹ്.


Viewing all articles
Browse latest Browse all 12

Trending Articles