Quantcast
Channel: muslimpath
Viewing all articles
Browse latest Browse all 12

ഉസ്മാന് (റ)

$
0
0

സഹനത്തിന്റെ പാരമ്യതയിലെത്തി വിജയം വരിച്ച അത്യപൂർവ്വരില് സര്വ്വാധരണീയരാണ് ഉസ്മാന് (റ). ക്രിസ്താബ്ദം 577 ല് (ആനക്കലഹത്തിന്റെ ആറാം കൊല്ലം) ത്വാഇഫില് ജനിച്ചു. അബൂ അബ്ദില്ല, അബൂ ലൈല എന്നീ വിളിപ്പേരുകളില് അറിയപ്പെട്ടു. നബി(സ്വ)യുടെ രണ്ട് പെണ്മക്കളെ വിവാഹം കഴിച്ച് നബിയോട് അഗാധ ബന്ധം സ്ഥാപിച്ചെടുത്തു. ആദ്യഭാര്യയായ റുഖിയ്യ(റ) ബദ്ര് ദിനത്തില് രോഗിയായി. അവര് വഫാത്തായതിന് ശേഷം ഉമ്മു ഖുല്സൂം (റ)യെ വിവാഹം ചെയ്തു. തന്മൂലം ദുന്നൂറൈന് എന്ന ബഹുമതി നേടിയെടുത്തു. ഒരു പക്ഷെ ലോകത്തൊരാളും ഒരു നബിയുടെ രണ്ട് പെണ്മക്കളെ വിവാഹം ചെയതതായി രേഖയുണ്ടാവില്ല. ഖുര്ആന് ക്രോഡീകരണം വിപുലമായി നടത്തി. ഇസ്ലാമിക ദഅ്വത്തിന് അനല്പമായ സംഭാവന അര്പിച്ചു. ഭാര്യയുടെ ശുശ്രൂഷാര്ത്ഥം ബദ്റില് നബി (സ്വ)യുടെ സമ്മതത്തോടെ പങ്കെടുത്തില്ലെങ്കിലും ബദ്രീങ്ങളുടെ ആദ്ധ്യാത്മികവും ഭൗതികവുമായ എല്ലാ നേട്ടങ്ങളും സ്വമേതയാ കിട്ടിയത് മഹാന്റെ മഹത്വത്തിന്റെ നിദര്ശനമാണ്.

ഒതുക്കമുള്ള ശരീരം, മുഖലാവണ്യം, സമൃദ്ധമായ താടി രോമങ്ങള്, ഒത്ത നീളം, നിറമാര്ന്ന മുന്പല്ല് സൗന്ദ്യര്യത്തിന്റെ നേര്ചിത്രം അതായിരുന്നു ഉസ്മാന് (റ). ഒരു വേള മഹാനെ ദര്ശിച്ചാല് മഹാനായ ഇബ്റാഹീം (അ)ന്റെ പകര്പ്പാണെന്ന് തോന്നിപ്പിക്കുമായിരുന്നു. അതോടൊപ്പം അങ്ങേയറ്റത്തെ ലജ്ജയും. മലാഇകത്തിന്റെ പോലും പ്രശംസ ആ രീതിയില് മഹാന്റെ വേറിട്ട മഹത്വമായിരിക്കും. നബി (സ്വ)യുടെ അമ്മായിയുടെ മകളായ അര്വാ ബിന്ത് കുറൈസ് ആണ് മാതാവ്.

ഇസ്ലാമിക പ്രബോധന മേഖല സാമ്പത്തിക പരാധീനതയില് ഞെരിഞ്ഞമര്ന്നപ്പോള് കൈത്താങ്ങായത് ഉസ്മാന് (റ) വില മതിക്കാനാവാത്ത സമ്പത്തുകളാണ്. റൂമ എന്ന പ്രശസ്ത കിണര് വിലക്ക് വാങ്ങി ധര്മ്മം ചെയ്ത് പൊതുജന സേവകനായി മാറി. വലിയ ഒരു യുദ്ധസൈന്യത്തിനാവശ്യമുള്ള കുതിരകളും മറ്റു ആവശ്യങ്ങളുമൊരുക്കി നല്ല നയതന്ത്രജ്ഞനായും ഉസ്മാന് (റ) മാതൃകയായി. തന്റെ മുന്നൂറില് പരം വരുന്ന കുതിരകളും ആയിരം ദീനാറും നബിസവിധത്തില് സമര്പ്പിച്ചായിരുന്നു ഈ മാതൃക്ക് തുടക്കമിട്ടത്. തന്റെ അഭാവത്തില് റിള്വാന് ഉടമ്പടിയില് നബി (സ്വ) തന്റെ ഒരു കൈ മറുകൈയില് വെച്ച് ഉസ്മാനിനിക്ക് പകരം ഉടമ്പടിയെടുത്തു പറഞ്ഞു: “ഉസ്മാന് അല്ലാഹുവിന്റെയും റസൂലിന്റെയും ആവശ്യത്തിനായി വിദേശത്താണ്.”തന്റെ കരളലിയിച്ച ഉപരോധത്തില് മഹാനെ ആശ്വസിപ്പിച്ചത് റസൂലിന്റെ മൊഴികളായിരുന്നു: “ഓ ഉസ്മാന്, താങ്കള്ക്ക് അല്ലാഹു മഹത്വത്തിന്റെ ഉടയാട അണിയിക്കും. എന്നെ കണ്ട് മുട്ടുന്നത് വരെ കപടന്മാരുടെ വാഴ്ചക്ക് ഇരയായി അത് ഊരരുത്”.

ഉമര് (റ) ന്റെ വഫാത്താനന്തരം ഉസ്മാന് (റ) ഐക്യകണ്ഠേന ഖലീഫയായി. തന്റെ ഭരണകാലത്താണ് റോംസാമ്രാജ്യത്തിലെ പല തന്ത്രപ്രധാനമായ കോട്ടകളും ഇസ്ലാമിന് കീഴില് വന്നത്. മസ്ജിദുല് ഹറാമിന്റെ വികസനത്തിനായി പുതിയ സ്ഥലങ്ങള് കണ്ടത്തി വിശാലപ്പെടുത്തി. തന്റെ ഭരണകാലത്ത് യോഗ്യരെന്ന് തന്റെ പരിചയമുള്ളതിനാല് അടുത്ത കുടുംബത്തെ മറ്റു പലരുടെയും സ്ഥാനത്ത് നിയോഗിച്ചിരുന്നു. സുഖമമായ ഭരണ നിർവ്വഹണമായിരുന്നു ലക്ഷ്യം. അവരില് പലരും ഭരണം ദുരുപയോഗപ്പെടുത്തിയത് മൂലം എതിരാളികള് അതില് കടിച്ച് തൂങ്ങി മഹാനെതിരെ അസ്ത്രമെഴുതാന് തുടങ്ങി. അത് മുതല്ക്കാണ് ഭരണനിർവ്വഹണം തടസ്സപ്പെട്ടു തുടങ്ങിയത്. ആഫ്രിക്കയുടെ മോചനവും മഹാന്റെ കാലത്താണ്. ഹിജ്റ 29 ലാണ് മദീനാ പള്ളിയുടെ പുനര്നിര്മ്മാണം തുടങ്ങിയത്. പള്ളിയുടെ വിശാലത കൂട്ടി കല്ലിനാലുള്ള തൂണുകള് സ്ഥാപിച്ചു. കൊത്തു പണികള് നടത്തിയ കല്ലുകള് കൊണ്ടാണ് എടുപ്പുകള് നിര്മ്മിച്ചത്. മേല്ക്കൂര തേക്കിനാലായിരുന്നു. നൈസാബൂര്, ത്വൂസ്, സര്ഖസ്, മര്വ്വ്, ബൈഹഖ് എന്നീ ചരിത്രപ്രധാനമായ മേഖലകളും മഹാന്റെ മുന്നേറ്റത്തിന് കീഴില് വന്നവകളാണ്.

ഹുദൈഫ(റ) വിവിധ നാടുകളിലെ ഇസ്ലാമിക മുന്നേറ്റങ്ങള്ക്ക് സാക്ഷിയായവരാണ്. പല നാടുകളിലും ഖുര്ആന് പാരായണത്തില് വിവിധങ്ങളായ ഭിന്നതകള് കണ്ട് പേടിച്ച് ഉസ്മാന് (റ)നെ ഗൗരവ്വമറിയിച്ചു. ഉടനടി ഹഫ്സ (റ)വിന്റെ അടുക്കലുള്ള അബൂബക്ര്(റ)ക്രോഡീകരിച്ച ഖുര്ആന് പ്രതി കൊണ്ട് വരാനാവശ്യപ്പെട്ടു. സൈദ് (റ)ന്റെ നേതൃത്ത്വത്തില് ഒരു സംഘത്തെ പകര്ത്തിയെടുക്കാന് തിരഞ്ഞെടുത്തു. അവര് പകര്ത്തിയെടുത്ത കോപ്പികള് ബസ്വറ, കൂഫ, ശാം, മക്ക, മദീന എന്നിവിടങ്ങളിലേക്ക് കൊടുത്തയച്ചു. ഒന്ന് തന്റെ കൈവശം കരുതുകയും ചെയ്തു.

ഹുദൈബിയയില് പ്രശ്നങ്ങള് രൂക്ഷമാകുകയാണ്. മുസ്ലിങ്ങള്ക്ക് ഉംറ നിർവ്വഹിക്കാന് മക്കയിയിലേക്ക് പോകണമെന്നുണ്ട്. പക്ഷെ ഈയവസരത്തിലുള്ള യാത്ര ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. അവരോട് അനുരജ്ഞനത്തിലെത്തിയതിനു ശേഷമേ യാത്ര സുഖമമാകൂ. പക്ഷെ ആര് അവരോട് ചര്ച്ച നടത്തും ?. അഭിപ്രായാന്തരങ്ങള്ക്കൊടുവില് ഉസ്മാന് (റ)വിനെ അയക്കാമെന്ന് തീരുമാനമായി. ഉസ്മാന് (റ)ചര്ച്ചക്ക് ചെന്നു. ഉംറ നിർവ്വഹിക്കല് മാത്രമേ മുസ്ലിങ്ങള്ക്ക് ലക്ഷ്യമുള്ളൂ എന്ന് അവരെ ബോധ്യപ്പെടുത്തി. ചര്ച്ച നീണ്ടു. അതിനിടെ ഉസ്മാന്(റ) കൊല്ലപ്പെട്ടതായി പ്രചരിച്ചു. ഇതറിഞ്ഞ വിശ്വാസി സമൂഹം കൈമെയ് മറന്ന് പ്രതികാരം വീട്ടുമെന്ന് പ്രതിജ്ഞ ചെയ്തു. അതാണ് ബൈഅത്തുര്റിള്വാന്. പക്ഷെ ഉസ്മാന്(റ) സുരക്ഷിതനായി മടങ്ങിയെത്തി. രാജ്യ സുരക്ഷക്കായി പോലീസ് സംവിധാനം ആദ്യം ആരംഭിച്ചത് ഉസ്മാന്(റ)ആണ്. അബൂബക്ര്(റ) വിന്റെ ഭരണകാലത്ത് ശക്തമായ വരള്ച്ച ബാധിച്ചു. പരാതിയുമായി ഖലീഫാസവിധത്തില് ജനം പെരുകി. അബൂബക്ര്(റ) പറഞ്ഞു. നിങ്ങള് ക്ഷമയോടെ മടങ്ങുക ഇന്നു തന്നെ കാര്യങ്ങള് ശരിയാകും. ആ ദിവസം വൈകുന്നേരമായപ്പോള് ഉസ്മാന്(റ) വിന്റെ ആയിരത്തോളം വരുന്ന ഒട്ടകസംഘം ധാരാളം ഗോതമ്പും മുന്തിരിയുമായി എത്തിച്ചേര്ന്നു. കച്ചവടക്കാര് നേരില് കണ്ട് വലിയ പണം നല്കി ചരക്കുകള് വാങ്ങാമെന്ന് പറഞ്ഞെങ്കിലും യാതൊരു ലാഭേഛയുമില്ലാതെ ജനങ്ങള്ക്ക് അവ മുഴുവന് സംഭാവനയായി നീക്കിവെക്കുകയാണുണ്ടായത്. ഹി. 35 ലാണ് വഫാത്ത്.


Viewing all articles
Browse latest Browse all 12

Trending Articles