സഅ്ദ് യുവത്വത്തിന്റെ പാരമര്യതയിലെത്തി നില്കുന്നതിനിടക്കാണ് റസൂല് ഹിദായത്തിന്റെ ദീപവുമായി മക്കയില് പ്രചാരകനാകുന്നത്.കൃത്യമായി പറഞ്ഞാല് തന്റെ 17 ാം വയസ്സില്. സഅ്ദ് മാതാപിതാക്കളോട് വലിയ അനുകമ്പയുള്ളവനായിരുന്നു യുവത്വത്തിന്റെചാപല്യമായ കളി വിനോദങ്ങളില് നിന്നകന്ന് തന്റെ വ്യയം ഏറെയും അമ്പ് നിര്മാണം, കേട് വന്ന വില്ലുകള് നന്നാക്കല് എന്നിവയില്ചിലവഴിച്ചു തന്റെ ചുറ്റുപാടില് നടക്കുന്ന നെറികേടുകളോട് കടുത്ത അമര്ഷമുള്ള മഹാന് ഒരു പുത്തന് സൂര്യോദയത്തിനായി കേഴുകയായിരുന്നു.
ആയിടക്കാണ് റസൂല് (സ്വ) രക്ഷകനായെത്തുന്നത്. സത്യം പുല്കാന് പിന്നെ നേരെമെടുത്തില്ല. പുരുഷന്മാരില് നിന്നും മൂന്നാമനായിഇസ്ലാമിലേക്ക് കടന്ന് വന്നു. റസൂല് (സ്വ) അത്യധികം സന്തുഷ്ടനായി. സഅ്ദ് കേമനാണ്, യൗവ്വനം കൃത്യമായ ലക്ഷത്തോടെ നീക്കുന്നവനാണ്.അതിനപ്പുറം നല്ല തറവാടിയും. സഅ്ദിനെക്കൊണ്ട് ഇസ്ലാമിന് ധാരാളം കാര്യങ്ങളുണ്ട്. സഅ്ദിനെ റോള്മോഡലാക്കി നല്ല നടപ്പിലേക്ക്മക്കയിലെ യുവാക്കളെ നയിക്കേണ്ടതുണ്ട്. റസൂല് (സ്വ) സഅ്ദിനെ കൊണ്ട് പലതും ലക്ഷ്യമാക്കി. അതോടൊപ്പം സഅ്ദ് റസൂലിന്റെ കുടുബവുമാണ്. നബിയുടെ ഉമ്മ ആമിന (റ) ന്റെ ഖബീലയായ ബനൂ സുഹ്റ ഗോത്രക്കാരനാണ് മഹാന്. നബി (സ്വ) സഅ്ദിനെഅത്യധികം സ്നേഹിച്ചിരുന്നു. ഒരിക്കല് അനുചരരോടൊത്ത് നബി (സ്വ) ഇരിക്കവെ സഅ്ദ് സദസ്സിലേക്ക് കടന്ന് വന്നു നബി (സ്വ)സദസ്സ്യരോട് പറഞ്ഞു. “ഇത് എന്റെ അമ്മാവന്, ഇത് പോലോത്തൊരമ്മാവനെ ആരെങ്കിലും കാണിച്ച് തരുമോ”.
ഇസ്ലാമിലേക്കുള്ള സഅ്ദിന്റെ ആഗമനം കൃത്യമായ നീക്കത്തോടെയായിരുന്നു മഹാന് പറയുന്നു: “വിശ്വാസിയാവുന്നതിന് മൂന്ന് ദിവസംമുമ്പ് ഞാന് സ്വപ്നം കണ്ടു. ഞാന് അന്ധകാരത്തിന്റെ ഗര്ത്തത്തില് മുങ്ങിത്താകുകയാണ്. ആ അഗാധതയില് ഞാന് തനിച്ചിരിക്കുമ്പോള്എനിക്ക് മുന്നില് ഒരു ചന്ദ്രോദയം, ഞാന് പിന്നില് കൂടി. മുന്നോട്ട് നീങ്ങിയപ്പോള് ചിലരെ മുന്നില് കണ്ടു. അബൂബക്കര്, അലി, സൈദ്(റ) തുടങ്ങിയവരാണവര്. ഞാന് ചോദിച്ചു എത്ര നേരമായി ഇവിടെ നില്ക്കുന്നു. അവര് പറഞ്ഞു. ഒരു മണിക്കൂര് .ഞാന് പ്രഭാതമായപ്പോളറിഞ്ഞു. മുഹമ്മദ് റസൂല് (സ്വ) രഹസ്യമായി ദഅ്വത്ത് നടത്തുന്നു.
ഈ സ്വപ്നം നല്ലതിലേക്കുള്ള എന്റെനിമിത്തമായി ഞാനുള്കൊണ്ടു. റസൂലിലേക്ക് ചെന്നു. മക്കയിലെ പ്രസിദ്ധമായ ജിയാദ് എന്ന ഗോത്ര ഉപവര്ഗത്തിന്റെ സംരക്ഷണത്തിലാണ് നബി. അസ്വ്ര് നിസ്കരിക്കുന്ന സമയത്താണത്. ഞാന് സ്വപ്നം കണ്ട മൂന്ന് പേര് മാത്രമേ അവിടെ വിശ്വാസികളായി ഉള്ളൂ. എന്നാല് എന്റെപൊന്നുമ്മ ഇതറിഞ്ഞാല് കലികയറുമെന്നുറപ്പാണ്. കാരണം ഞാനവര്ക്ക് ജീവനാണ്. എന്റെ സേവനങ്ങളാണ് അവാര്ക്കാശ്വാസം.
സംഗതിവശാല് കാര്യം ഉമ്മയറിഞ്ഞു. “നീ എന്തിനാണ് നിന്റെ മാതാപിതാക്കളുടെ മതം വലിച്ചെറിഞ്ഞ് പുതിയതിലേക്ക് ചേക്കേറിയത്.ഞാനിനി ഒന്നും കഴിക്കുന്നില്ല. നിന്റെ ഉമ്മ മരിച്ചോട്ടെ. അങ്ങനെ ഉമ്മയെ കൊന്നവനാണെന്ന് നീ അറിയപ്പെടട്ടെ”. “അങ്ങനെ ചെയ്യല്ലെ ഉമ്മ.പക്ഷെ ഞാനീ മതം വിടാനില്ല”. ഉമ്മ ഞാന് മതം മാറാന് ശാഠ്യം പിടിച്ചു. ദിനങ്ങള് കഴിഞ്ഞപ്പോള് ഉമ്മ മെലിഞ്ഞൊട്ടി. രക്തം വലിഞ്ഞ്തളര്ന്നു. ഞാനിടക്കിടെ ഉമ്മയെ കാണും. ഭക്ഷണമോ വെള്ളമോ നല്കി ജീവന് സംരക്ഷിക്കാന്. പക്ഷെ അവസാനം ഞാന് തീര്ത്തുപറഞ്ഞു. എനിക്കേറ്റവും ഇഷ്ടം എന്റെ റബ്ബിനെയും എന്റെ റസൂലിനെയുമാണ്. തീര്ച്ച ഈ ഉമ്മക്ക് ആയരം ശരീരമുണ്ടായി ഓരോന്നുംനശിച്ച് തീര്ന്നാലും ഈ പൊന്നോമന സഅ്ദ് അവരെ വിടാന് തീരുമാനിച്ചിട്ടില്ല. എന്റെ ഈ നിശ്ചയ ദാര്ഢതയെ തുടര്ന്ന് ഉമ്മ പിന്വാങ്ങി.ഭക്ഷണവും വെള്ളവും ഉപയോഗിക്കാന് തുടങ്ങി. തപിക്കുന്ന ഹൃദയത്തിനിടക്കും വിശ്വാസം കടിച്ചുപിടിച്ച സഅ്ദിന്റെ ഈ പരിശ്രമമാണ്വിശുദ്ധഖുര്ആനിലെ ലുഖ്മാന് സൂറത്തിലത്തിലെ 15 ാം വചനം അനാവരണം ചെയ്യുന്നത്.
സഅ്ദിന്റെ മുന്നേറ്റം ഇസ്ലാമിന് വലിയ ഇന്ധനമായിരുന്നു. ബദ്ര് യുദ്ധവേളയില് സഹോദരന് ഉമൈറിനോടൊത്ത് സഅ്ദുമെത്തി. ചെറുപ്പമായതിനാല് ഉമൈറിനെ നബി (സ്വ) തിരിച്ചയച്ചെങ്കിലും വേദന പൂണ്ട മനസ്സിന്റെ രോദനം മനസ്സിലാക്കി തങ്ങള് മടക്കി വിളിച്ചു.ഉമൈറിന് ആഹ്ലാദമായി. സഅ്ദ് ഉമൈറിന്റെ തോളില് വാളുറ കെട്ടിക്കൊടുത്ത് യുദ്ധഭൂമിയിലേക്ക് കൂട്ടി. യുദ്ധത്തിനിടക്ക് ഉമൈര് (റ)സ്വര്ഗത്തിലേക്ക് പറന്നു. ഉഹ്ദ് യുദ്ധവേള, ഒരു നിമിഷം മുസ്ലിം സൈന്യം പകച്ച് നിന്നുപോയി. നബി (സ്വ) ക്കൊപ്പം ചുരുങ്ങിയഅംഗരക്ഷകര് മാത്രം. ശത്രുക്കള് പൂർവാധികം ശക്തിയോടെയാണ് നേരിടുന്നത്. സഅ്ദ് അസ്ത്രം നിര്മ്മിക്കാന് മാത്രമല്ല, പ്രയോഗിക്കാന് കൂടി പഠിച്ചിട്ടുണ്ട്. തന്റെ അസ്ത്രം മുഴുവന് ഓരോ മുശ്രിക്കിന്റെയും ജീവന് ചേദിച്ചാണ് തറ പറ്റിയത്. ഈഅവസരത്തില് റസൂല് (സ്വ) സഅ്ദിന് ആവേശം നല്കിപ്പറഞ്ഞു. അമ്പെയ്യൂ സഅദ്, എന്റെ ഉമ്മയും ബാപ്പയും നിനക്കുള്ളതാണ്.എന്നാല് യുദ്ധാവേശത്തിനപ്പുറം ഈ വാക്കുകള് സഅ്ദിന്റെ മനസ്സില് ഇടം നേടി. ആവേശത്തോടെ മഹാന് പറയാറുണ്ടായിരുന്നു.എനിക്ക് മാത്രമേ നബി (സ്വ) തങ്ങള് അവിടുത്തെ മാതാപിതാക്കളെ ചേര്ത്തിപ്പറഞ്ഞ് ആവേശം തന്നിട്ടുള്ളൂ.
ഉമര്(റ) വിന്റെ ഭരണകാലത്ത് പേര്ഷ്യന് സാമ്രാജ്യത്തിന്റെ അപ്രമാദിത്വം തകര്ത്തെറിയാന് വിവിധ മുസ്ലിം രാജ്യങ്ങളിലേക്ക്യുദ്ധോപകരണങ്ങളും നയതന്ത്രജ്ഞരെയും ക്ഷണിച്ച് കത്തയച്ചു. നാനാദിക്കുകളില് നിന്നും ആളുകള് മദീനയിലേക്ക് ഒഴുകി. സംഗമത്തില് യുവനായകനാരാണെന്ന അഭിപ്രായത്തിന് ഒരു മറുപടിയേ ഉണ്ടായിരുന്നുള്ളൂ. ഗര്ജ്ജിക്കുന്ന സിംഹം, സഅ്ദ് ബ്നുഅബീ വഖാസ്. പേര്ഷ്യന് സാമ്രാജ്യത്തെ നക്കിത്തുടച്ചാണ് മുസ്ലിം സൈന്യം മടങ്ങിയത്. സ്അ്ദ് (റ) വിന്റെ ദൗത്യം അവിടെ തീര്ന്നില്ല.ദീര്ഘകാലം ഇസ്ലാമിക നിയമപ്രയോഗവല്കരണത്തിന് നേതൃത്വം നല്കി. വഫാതിനോട് അടുത്തായപ്പോള് നുരുമ്പിയ ഒരു കമ്പിളി വസ്ത്രം കൊണ്ട് വരാന് പറഞ്ഞു. നിങ്ങളെന്നെ ഇതില് കഫന് ചെയ്യുക. ബദ്റിന്റെ അന്ന് ശത്രുക്കളോട് പട പൊരുതിയ വസ്ത്രമാണത്.അങ്ങനെ തന്നെ സ്ഷ്ടാവിനെ ഞാന് കാണട്ടെ. ഹിജ്റ 54 ലാണ് മഹാന് വഫാതാകുന്നത്.